ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിര്‍ത്തി താലിബാന്‍ ; കയറ്റുമതിയും ഇറക്കുമതിയും നിലച്ചു
ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തലാക്കി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ദശലക്ഷകണക്കിന് ഡോളറിന്റെ വ്യാപാരമാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഈ വര്‍ഷം ഇതുവരെ മാത്രം 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയുമാണ് ഇന്ത്യ അഫ്ഗാനിലേക്ക് നടത്തിയത്.
ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി അയയ്ക്കുന്നത്. അതേസമയം ഡ്രൈ ഫ്രൂട്ട്‌സ്, ഉള്ളി എന്നിവയാണ് അഫ്ഗാന്‍ പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം പാകിസ്ഥാന്‍ വഴിയാണ് അഫ്ഗാനിസ്ഥാനലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. ഇതില്‍ തടസം നേരിട്ടതുകൊണ്ടാണ് ഇപ്പോള്‍ വ്യാപാരം നിലച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്.ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്ഗാനിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ അത് നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയേക്കും. അഫ്ഗാനിസ്ഥാനില്‍ നിരവധി കമ്പനികള്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധം തുടരുന്നതിനിടെയാണ് താലിബാന്‍ അവിടുത്തെ ഭരണം പിടിച്ചെടുത്തത്. ഇത് അവിടെ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.