തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം ; സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്തംബര്‍ ആറു വരെ നീട്ടി.വരുന്ന തിങ്കളാഴ്ച മുതല്‍(സെപ്തംബര്‍ 21) 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍ക. തിയേറ്ററിലെ എല്ലാ ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചിരിക്കണം. അതുപോലെ സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി തന്നെ പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കാണ് ക്‌ളാസുകള്‍ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
അതേസമയം 1 മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഈ മാസം 6നാണ് 23 വരെ ലോക്ഡൗണ്‍ നീട്ടി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ഡൗണ്‍ നീട്ടാണ്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ബാറുകള്‍ തുറക്കാനും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദര്‍ശകരെ അനുവദിക്കും. ആന്ധ്രാപ്രദേശില്‍നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കി. ബീച്ചുകളിലെ കച്ചവടക്കാര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം.