വിദേശ ഇന്ത്യക്കാരെ കുടുക്കി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദി
ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഇന്ത്യക്കാരെ വീണ്ടും സ്വീകരിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആകുന്നുള്ളു. മുന്‍പത്തെ പോലെ അല്ല ഇപ്പോള്‍ വിദേശയാത്ര വളരെ അധികം സങ്കീര്‍ണമായിരിക്കുകയാണ്. സാധാരണ യാത്രാരേഖകള്‍ക്കു പുറമെ ഇപ്പോള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയാലേ വിദേശരാജ്യങ്ങളിലേക്ക് പ്രവേശനമുള്ളൂ. ഓരോ രാജ്യത്തു പോകുമ്പോഴും എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവരുന്നത്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗരാജ്യങ്ങള്‍ക്കിടയില്‍ തടസങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് അവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്നത്. അതില്‍, വ്യക്തിവിവരങ്ങളല്ലാതെ ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ കാണാനാകില്ല.
എന്നാല്‍ ഇപ്പോള്‍ വിദേശത്തു പോകുന്ന ഇന്ത്യക്കാര്‍ക്ക് പണി ആയി മാറിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി കാരണം പല എയര്‍ പോര്‍ട്ടുകളിലും ഇന്ത്യക്കാര്‍ മണിക്കൂറുകള്‍ നേരമാണ് തടഞ്ഞുനിര്‍ത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്യുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നല്‍കി വരുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയാണ് നാട്ടുകാര്‍ക്ക് പണി ആയി മാറിയിരിക്കുന്നത്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം വാര്‍ത്തയാകുന്നത്.
”ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലുള്ള സ്ത്രീ ഞെട്ടിയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും എന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നോക്കിക്കൊണ്ടിരുന്നു അവര്‍. നിത്യവും നിരവധി യാത്രികരെയാണ് രാവും പകലും താന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഒരു വ്യക്തിഗത രേഖയില്‍ ഏതെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്നും അവര്‍ എന്നോട് പറഞ്ഞു. നമ്മളെന്തോ കുറ്റം ചെയ്ത വിചാരത്തിലായിരുന്നു അവര്‍…” ഇതോടെ വിവിധ വിദേശ രാജ്യങ്ങളില്‍ നേരിട്ട പ്രയാസങ്ങള്‍ പങ്കുവച്ച് കൂടുതല്‍ പേരും രംഗത്തെത്തി.
ജുജാര്‍ സിങ് എന്നയാള്‍ പങ്കുവച്ച അനുഭവവും വ്യത്യസ്തമായിരുന്നില്ല. സൈബീരിയന്‍ എമിഗ്രേഷന്‍ വിഭാഗത്തിലായിരുന്നു ഇദ്ദേഹത്തിന് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടിവരുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണുന്ന ചിത്രം തന്റേതല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ചതെന്ന് ജുജാര്‍ സിങ് പറയുന്നു. എന്നാല്‍, കൂടുതല്‍ വിശദീകരിച്ചപ്പോള്‍ അതു ചിരിയിലേക്ക് വഴിമാറി. ഒരാളുടെ വ്യക്തിഗത സര്‍ട്ടിഫിക്കറ്റില്‍ ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ ചിത്രം കണ്ടായിരുന്നു എല്ലാവര്‍ക്കും ചിരിപൊട്ടിയത്.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം രാജ്യത്തും ചര്‍ച്ചയായിട്ടുണ്ട്. ഇതിന്റെ നിയമപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടുമ്പോള്‍ കൂടുതല്‍ ന്യായീകരണങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ ചെയ്യുന്നത്. വാക്സിനേഷനുശേഷവും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താനാണ് ഇത്തരത്തില്‍ മോദിയുടെ ചിത്രസഹിതമുള്ള സന്ദേശം നല്‍കിയതെന്നാണ് രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പ്രതികരിച്ചത്.
ഇതു കൂടാതെ ചിലയിടങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങുയ അനുഭവവുമുണ്ട്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മില്‍ അജഗജാന്തരമുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ലല്ലോ. ഓരോ രാജ്യത്തു പോകുമ്പോഴും എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിവരുന്നത്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംഗരാജ്യങ്ങള്‍ക്കിടയില്‍ തടസങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് അവിടങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിവരുന്നത്. അതില്‍, വ്യക്തിവിവരങ്ങളല്ലാതെ ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ കാണാനാകില്ല.