വിയന്നയില്‍ പരിശുദ്ധ കാതോലിക്കബാവായുടെ അനുസ്മരണം നടന്നു

വിയന്ന: സെന്റ് തോമസ് ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ കാലം ചെയ്ത പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായുടെ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 23ന് നടന്ന വി. കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. സോളമന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനുസമരണസമ്മേളനത്തില്‍ ഇടവകയുടെ ട്രസ്റ്റി സിജു അലക്‌സ് അനുശോചന പ്രേമേയം അവതരിപ്പിക്കുകയും, ഇടവകയുടെ മാനേജിങ് കമ്മിറ്റി അംഗമായ ജെഫിന്‍ കീക്കാട്ടില്‍ പരി. ബാവ തിരുമേനിയെ പ്രതിപാദിച്ചു അനുസ്മരണ പ്രസംഗവും നടത്തി.