സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയുടെ ചരിത്രം ; വിമര്‍ശനം ഉന്നയിച്ച് വി ഡി സതീശന്‍
സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് 1921 ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ കൊല്ലാന്‍ വിധിച്ചപ്പോള്‍, മരണസമയത്ത് തന്റെ കണ്ണുകള്‍ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിര്‍ഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സര്‍ക്കാരിന്റെ രേഖകള്‍ മുഴുവന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ് എന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :