ചിക്കന്‍ ഫ്രൈയുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല എന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ബെംഗളൂരു ചിക്കബനവരയിലാണ് സംഭവം. മുബാറക്ക് പാഷ എന്ന വ്യക്തിയാണ് ഭാര്യ ഷിറിന്‍ ബാനുവിനെ അടിച്ചു കൊന്നത്. കൊലനടത്തി മൃതദേഹം ആറ്റില്‍ കെട്ടിത്താഴ്ത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതിയും നല്‍കി. ഷിറിന്‍ ബാനുവിന്റെ മാതാപിതാക്കള്‍ സംശയം ഉന്നയിച്ചതിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മുബാറക്ക് കുറ്റം സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 18ന് രാത്രി ചിക്കന്‍ ഫ്രൈ ഉണ്ടാക്കിവെക്കാന്‍ ഞാന്‍ അവളോട് പറഞ്ഞിരുന്നു. പക്ഷെ വീട്ടിലെത്തിയപ്പോള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേഷ്യത്തോടെയും അഹങ്കാരത്തോടെയുമാണ് അവള്‍ പ്രതികരിച്ചത്. ദേഷ്യം വന്നപ്പോള്‍ ഞാന്‍ ഒരു മരക്കഷ്ണമെടുത്ത് അവളുടെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. അപ്പോള്‍ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ മൃതദേഹം ഒരു ബാഗിലാക്കി ചിക്കബനവാര തടാകത്തില്‍ താഴ്ത്തി എന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പാഷ കുറ്റസമ്മതം നടത്തി.