ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ചാണ് സംവരണത്തിന് സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ടത്. സംവരണ പട്ടികയില്‍ ഇല്ലാതിരുന്ന ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. വിഷയത്തില്‍ ഇടക്കാല ഉത്തരവ് മാത്രമാണ് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചത്.
പിന്നോക്ക പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദ?ഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ടിയാല്‍ വിലയിരുത്തിയാണ് ഹൈക്കോടതി സിം?ഗിള്‍ ബഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സ്റ്റേ ചെയ്തത്. ഹര്‍ജി സിംഗിള്‍ ബഞ്ച് വിശദമായി പരിഗണിക്കട്ടേയെന്നും കോടതി. നേരത്തെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അടിയന്തിര സ്റ്റേ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചിരുന്നു. സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും മറാത്താ കേസിലെ സുപ്രീംകോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ടെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മൂന്നാഴ്ച മുമ്പാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതല്‍ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം രാഷ്ട്രപതിക്കാണ് അധികാരം. മറാത്താ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.