സംശയരോഗം ; ഭാര്യയുടെ സ്വകാര്യഭാഗം ഭര്‍ത്താവ് തുന്നിച്ചേര്‍ത്തു

മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയുടെ രഹസ്യഭാഗം ഭര്‍ത്താവ് തുന്നിച്ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. സിംഗ്രൗലിയിലെ മാട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. 52കാരിയായ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞതാണെന്നും എന്നാല്‍ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 324, 498 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സ്ത്രീ ആരോഗ്യ നില വീണ്ടെടുത്ത് വരികയാണ് എന്നും പോലീസ് അറിയിച്ചു.