കാബൂളില്‍ അമേരിക്കയുടെ റോക്കറ്റ് ആക്രമണം
കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി അമേരിക്ക. കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറുകളെ ഡ്രോണയച്ച് വധിച്ചതായി അമേരിക്ക അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്?ഗാനിസ്താനില്‍ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്. അതേസമയം, കാബൂള്‍ സ്‌ഫോടനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്‌ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂള്‍ പൊലീസ് അറിയിച്ചു. ഇന്ന് വൈകീട്ടോടെ അഫ്ഘാനിസ്താനിലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം നടന്നിരുന്നു. വിമാനത്തവളത്തിന് പുറത്ത് സ്‌ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാജി ബാഗ്റയിലെ ഗുലൈയില്‍ ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചാണ് സ്‌ഫോടനം ഉണ്ടായത്.
കാബൂളില്‍ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സ്‌ഫോടനം നടക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. ആക്രമണം നേരിടാന്‍ അമേരിക്കന്‍ സൈന്യത്തിന് ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും അക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു.