ഗാര്‍ഹിക പീഡനം ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ; പോലീസ് കേസെടുത്തില്ല എന്ന് ആരോപണം

കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്നു ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയാണ് ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷ, ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. സുനീഷയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തന്നെ കൂട്ടിക്കൊണ്ടുപോകാണമെന്നവശ്യപ്പെട്ട് സുനീഷ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖയും തെളിവായി പുറത്തു വന്നു.

ഈ മാസം അഞ്ചിന് സുനീഷയുടെ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആറാം തീയതി പൊലീസ് ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കി മടക്കി അയച്ചു. പിന്നീടാണ് ആത്മഹത്യ. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനീഷയുടെത് ആത്മഹത്യയാണെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ ഭര്‍ത്താവിന്റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.