മൂക്കിന്റെ ഭംഗി കൂട്ടാന്‍ ശസ്ത്രക്രിയ ; യുവതിക്ക് ദാരുണാന്ത്യം
ശരീര സൗന്ദര്യവും നിറവും മുഖത്തിന്റെ ഭംഗിയും ഒക്കെ കൂട്ടാന്‍ എന്തും പരീക്ഷിക്കാന്‍ തയ്യാറായ ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. അതിനു വേണ്ടി എത്ര രൂപ മുടക്കാനും മടിയില്ലാത്ത ഒരു തലമുറയും വളര്‍ന്നു വരുന്നുണ്ട്. അങ്ങനെ ഭംഗി കൂട്ടാന്‍ നോക്കി വിരൂപരായവരെയും ജീവന്‍ തന്നെ നഷ്ട്ടപ്പെട്ടവരെയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലൂടെ നാം അറിയാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും വരുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് ഭംഗി കൂട്ടാന്‍ മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങിയത്.
മൂക്ക് കൂടുതല്‍ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ യുവതിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ശേഷം ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതര്‍ക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജന് 6 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുഖത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ചുണ്ടും മൂക്കുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ തയ്യറാകുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഇത്തരം വാര്‍ത്തകള്‍.