ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍ ; ആഘോഷത്തില്‍ ശ്രീലങ്ക എലഫന്റ് ഓര്‍ഫനേജ്
ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍. ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജ് ആണ് ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ വാര്‍ത്തകളില്‍ നിറഞ്ഞത്. സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആനയമ്മയും കുട്ടിക്കുറുമ്പന്മാരായ രണ്ടു മക്കളും സുഖമായി ഇരിക്കുന്നു. കുഞ്ഞുങ്ങള്‍ വലുപ്പത്തില്‍ ചെറുതാണെങ്കിലും ആരോഗ്യവാന്മാരാണ്. ആനകള്‍ക്കിടയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വ സംഭവമാണ്. ശ്രീലങ്കയില്‍ തന്നെ 1941നു ശേഷം ആദ്യമായാണ് ഇരട്ട ആനക്കുട്ടികള്‍ ഉണ്ടാകുന്നത്.
കുട്ടിയാനകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാന്‍ 1975 ല്‍ സ്ഥാനിച്ചതാണ് പിനാവാളാ എലിഫന്റ് ഓര്‍ഫനേജ്. 81 ആനകളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. എന്നാല്‍ ആനക്കുട്ടികളെ നേരിട്ട് കാണാന്‍ സന്ദര്‍ശകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍.
Pinnawala Elephant Orphanage marked a historical day today after one of its female elephants gave birth to twins.
Both babies are males.
The birth of the twins is the first in Sri Lankan history among registered domesticated elephants. pic.twitter.com/JyY5WWD2xP
— Jamila Husain (@Jamz5251) August 31, 2021