ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയം ; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

ന്യൂയോര്‍ക്കില്‍  വെള്ളപ്പൊക്കം. വന്‍ നാശനഷ്ടങ്ങളാണ് ഇതിനെ തുടര്‍ന്ന് നഗരത്തില്‍ സംഭവിച്ചത്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രമല്ല വടക്ക് കിഴക്കന്‍ അമേരിക്കയില്‍ ഒട്ടാകെ വീശിയടിച്ച ഐഡ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ന്യൂയോര്‍ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ ദുരന്തത്തില്‍ മരണനിരക്ക് കുറവാണ്. മുന്‍കരുതലുകള്‍ എടുത്തതിനെ തുടര്‍ന്നാണ് മരനിരക്ക് വളരെയധികം കുറയ്ക്കാന്‍ കഴിഞ്ഞതെന്നും ഐക്യരാഷ്ട്ര സംഘടന പറഞ്ഞിരുന്നു. നാലാം കാറ്റഗറി ചുഴലിക്കാറ്റാണ് ഐഡ ചുഴലിക്കാറ്റ്. ഇഡാ മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിര്‍ദ്ദേശം നാക്കിയതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി പലായനം ചെയ്തിരുന്നു. 

ഇത് വരെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4 പേര്‍ മരണപ്പെട്ടു. മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അതുകൂടാതെ ലൂസിയാനയില്‍ മുഴുവന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വേര്‍പ്പെട്ടിരുന്നു. ഏകദേശം 1 മില്യണ്‍ ആളുകളാണ് ഇപ്പോള്‍ വൈദ്യുതി ഇല്ലാതെ കഴിയുന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റായിരുന്നു ഐഡ. 2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. കത്രിന ചുഴലിക്കാറ്റ് മൂലം 164 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അന്ന് ഉണ്ടായത്.