അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരെ ‘ചാപ്പ കുത്തി’ കര്‍ണ്ണാടക സര്‍ക്കാര്‍

ജോലിക്കായി അതിര്‍ത്തി കടക്കുന്ന പോകുന്ന കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും എതിരെ ക്രൂരമായ നടപടിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. കൃഷി ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിക്കുകയാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് മലയാളികള്‍ക്ക് എതിരെ ഈ വിചിത്ര നടപടി. കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന തരാം മഷി ഉപയോഗിച്ചാണ് സീല്‍ പതിക്കുന്നത്. അതുകൊണ്ടു തന്നെ മാസങ്ങളോളം ഈ സീല്‍ ദേഹത്ത് പതിച്ചു കൊണ്ട് നടക്കേണ്ട ഗതികേടിലാണ് മലയാളികള്‍. നടപടിക്കെതിരെ മാനന്തവാടി എം.എല്‍.എ. ഓ.ആര്‍. കേളു മുഖ്യമന്ത്രിക്ക് പരാതി നല്‍കി എങ്കിലും മാസങ്ങളായി മലയാളി യാത്രക്കാര്‍ക്ക് എതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ കേരളാ സര്‍ക്കാരിന്റെ മൗനം ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്ത പല നടപടികളും കര്‍ണ്ണാടക സ്വീകരിക്കാന്‍ തുടങ്ങത് അറിവ് ഉണ്ടായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ നടപടികളും എടുക്കാന്‍ തയ്യറായിട്ടില്ല.

അതേസമയം, കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. രണ്ട് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍ വ്യക്തമാക്കി. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാത്ത കോലാറിലെ നഴ്‌സിം?ഗ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അറുപതോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കാരണം ഇന്റര്‍വ്യൂസ് പരീക്ഷകള്‍ എന്നിവയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു ഏറെയാണ്.