‘സ്‌ത്രൈണത’ തോന്നുന്ന പുരുഷന്മാര്‍ ടെലിവിഷനുകളില്‍ വേണ്ട ; ബി ടി എസിനെ ഉന്നം വെച്ച് ചൈന
ചൈനയാണ് അവരുടെ സ്‌ക്രീനുകളില്‍ ‘സ്‌ത്രൈണത’ തോന്നിക്കുന്ന പുരുഷന്മാര്‍ പാടില്ലായെന്നും പകരം കൂടുതല്‍ ‘പൗരുഷം’ തോന്നിക്കുന്ന പുരുഷന്മാര്‍ വേണമെന്നും പുതിയ നിര്‍ദ്ദേശം കൊണ്ട് വന്നിരിക്കുന്നത്. സ്‌ത്രൈണത തോന്നിക്കുന്ന പുരുഷന്മാരെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് നിരോധിക്കുകയും കൂടുതല്‍ ‘പുരുഷ’ റോള്‍ മോഡലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനാണ് ചൈന ഉദ്ദേശിക്കുന്നത്.
തങ്ങളുടെ അയല്‍ക്കാരായ ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നും ഉയര്‍ന്നുവരുന്ന ഇത്തരത്തിലുള്ള ഏതെങ്കിലും സ്വാധീനം അവസാനിപ്പിക്കാനും ചൈന ആഗ്രഹിക്കുന്നു. അവിടെ പോപ്പ് സംസ്‌കാരത്തില്‍ പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ക്ക് വേണ്ടത്ര ‘പൗരുഷം’ ഇല്ലായെന്നാണ് ചൈനയുടെ അഭിപ്രായം. ഇത് ദക്ഷിണ കൊറിയന്‍ ബാന്‍ഡ് ഗ്രൂപ്പ് ആയ ബി ടി എസിനെ ഉന്നം വെച്ച് ആണെന്ന് വ്യക്തം. ലോകമെമ്പാടുമായി കോടിക്കണക്കിനു ആരാധകര്‍ ഉള്ള ബോയ്‌സ് ബാന്‍ഡ് ടീം ആണ് ബി ടി സ്. ചൈനയിലും അവര്‍ക്ക് നല്ല പോലെ ആരാധകര്‍ ഉണ്ട്. ധാരാളം യുവാക്കള്‍ ഇവരുടെ രീതി പിന്തുടര്‍ന്ന് വരികയാണ്. ഇതാണ് ‘പൗരുഷം തുളുമ്പുന്ന പുരുഷന്മാരെ’ പ്രോത്സാഹിപ്പിക്കുന്നതിന്റെ അഭാവം യുവതലമുറയെ നശിപ്പിക്കുമെന്ന് ചൈന ഭയപ്പെടുവാന്‍ കാരണം.
അതുപോലെ ‘അശ്ലീല ഇന്റര്‍നെറ്റ് സെലിബ്രിറ്റികളുടെ’ പ്രമോഷന്‍ നിരോധിക്കാനും രാജ്യം ചൈനീസ് പരമ്പരാഗത സംസ്‌കാരം, വിപ്ലവ സംസ്‌കാരം, വിപുലമായ സോഷ്യലിസ്റ്റ് സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. 18 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വീഡിയോ ഗെയിമുകളും രാജ്യത്ത് നിയന്ത്രണത്തിലാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. സിന്‍ഹുവാ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറയുന്നതനുസരിച്ച്, കുട്ടികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍, രാത്രി 8 മുതല്‍ രാത്രി 9 വരെ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ അനുവാദമുണ്ട്. വെള്ളിയാഴ്ച, വാരാന്ത്യങ്ങള്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവയില്‍ മാത്രം ആകും ഇളവുണ്ടാകുക.