നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. മുഖ്യമന്ത്രി പിണറായി വിജയനാണു അവലോകന യോഗത്തിനു ശേഷം ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോ?ഗ്യവിദ?ഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോ?ഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കര്‍ഫ്യൂവും പിന്‍വലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കര്‍ഫ്യൂവിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. അതുപോലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. അത്തരക്കാര്‍ക്കെതിരെ കേസെടുത്ത് സി.എഫ്?.എല്‍.ടി.സിയിലേക്ക്? മാറ്റും. ഓണത്തിനുശേഷം ഭയപ്പെട്ട രീതിയിലുള്ള കോവിഡ് വര്‍ധന ഉണ്ടായില്ലെന്നും ഇക്കഴിഞ്ഞ മൂന്നാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളുടെ ശതമാനത്തില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 വയസിന് മുകളില്‍ 75 ശതമാനം പേര്‍ക്കും 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ മാസം വാക്‌സിന്‍ നല്‍കും. നാളെ ഒമ്പത് ലക്ഷം വാക്‌സിന്‍ എത്തുമെന്നും പരമാവധി പേര്‍ക്ക് വേഗം വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.