പാലക്കാട്ട് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ പരസ്യമായി തമ്മിലടി ; വീട് കയറി അക്രമം

പാലക്കാട്ട് അകത്തേത്തറ ധോണിയില്‍ സിപിഎം-സിപി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്യമായി സംഘര്‍ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സി പി എം സംഘം കല്ലേറും നടത്തി. സിപിഐ. ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്ഥലത്ത് ഫ്‌ലക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്.
ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. രണ്ടു കൂട്ടര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.