ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസ്
ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ് ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ആണ് സംഭവം അരങ്ങേറിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇടയലേഖന വായന വിശ്വാസികള്‍ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാന്‍ അനുവദിച്ചില്ല. പള്ളിക്കുള്ളില്‍ പ്രതിഷേധം നടന്നു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം.