കോയമ്പത്തൂര്‍ ; ഓടുന്ന കാറില്‍നിന്ന് യുവതിയുടെ അര്‍ധനഗ്‌ന ശരീരം റോഡിലേക്ക് എറിഞ്ഞു
കോയമ്പത്തൂരില്‍ ആണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെ അവിനാശി റോഡില്‍ ചെന്നിയ പാളയത്തിന് സമീപമാണ് സംഭവം. ഓടുന്ന കാറില്‍നിന്ന് യുവതിയുടെ അര്‍ധ നഗ്‌നമായ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. തലയും മുഖവും ചതരഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാര്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പീലമേട് പൊലീസ് അറിയിച്ചു. ഒരു എസ് യു വി വാഹനത്തില്‍ നിന്ന് കുറച്ചാളുകള്‍ ഒരു സ്ത്രീയുടെ ശരീരം പുറത്തേക്ക് എറിയുന്നത് വീഡിയോയില്‍ കാണാം. തൊട്ടുപിന്നാലെ വന്ന രണ്ട് വാഹനങ്ങള്‍ സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. റോഡ് കുറുകെ കടക്കുന്നതിനിടെ സ്ത്രീയെ വാഹനമിടിച്ചുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരം അര്‍ധ നഗ്‌നാവസ്ഥയിലായിരുന്നുവെന്നും കൊലപാതകമാണെന്നും പൊലീസിന് മനസ്സിലായത്.