നാര്‍ക്കോട്ടിക്ക് ജിഹാദ് ; പാലാ ബിഷപ്പിനു പരക്കെ വിമര്‍ശനം
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. നാര്‍ക്കോട്ടിക് ജിഹാദ് എന്നത് പുതുതായി കേള്‍ക്കുന്ന പദമാണ്. നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്. ബിഷപ്പ് പറഞ്ഞ സാഹചര്യം അറിയില്ല. സ്ഥാനത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്, ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്നു.
അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വകലാശാല തന്നെ സിലബസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിലബസ് തിരുത്താന്‍ സര്‍വകലാശാല തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസ്താവനയ്‌ക്കെതിരെ പാളയം ഇമാമും രംഗത്ത് വന്നു. പാല ബിഷപ്പിന്റെ പ്രസ്താവന മത സൗഹാര്‍ദത്തെ മുറിവേല്പിക്കുന്നതാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി കുറ്റപ്പെടുത്തി. മതസൗഹാര്‍ദത്തിന് കാവല്‍ക്കാരനാകേണ്ട ബിഷപ്പ് ഒരു സമുദായത്തെ പൈശാചികവത്കരിച്ച് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത് ശരിയായില്ല. ഇസ്ലാം ഭീതി ശക്തിപ്പെടുത്താനും മതവിഭാഗങ്ങള്‍ക്കിടയിലുള്ള പര്‌സപര വിശ്വാസം തകരാനും ഇത്തരം പ്രസ്താവനകള്‍ കാരണമാകും. പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട യാതൊരു നിര്‍ബന്ധിതാവസ്ഥയും ഒരു സമുദായത്തിനുമില്ല. ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിലിരുന്ന് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ബിഷപ്പ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൌലവി ആവശ്യപ്പെട്ടു.