പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു ; മാനസിക പീഡനമാണ് ആത്മഹ്യതാ കാരണം എന്ന് ബന്ധുക്കള്‍
പാലക്കാട് കൊല്ലങ്കോടാണ് സംഭവം. എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പയലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. 32 വയസായിരുന്നു. ഇന്നലെ രാത്രി കൃഷ്ണയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂര്‍ അമൃത കോളജില്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണ. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനം നൊന്താണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
കോയമ്പത്തൂര്‍ അമൃത വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയാണ് കൃഷ്ണ. ഗൈഡ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറഞ്ഞു. 2016 മുതലാണ് ഗവേഷണം തുടങ്ങിയത്. എന്‍.രാധികയാണ് നിലവിലെ ഗൈഡ്. സിന്ധു തമ്പാട്ടിയായിരുന്നു മുന്‍ ഗൈഡ്. കൃഷ്ണയോട് രാധിക പോയി തൂങ്ങി മരിക്കൂ എന്ന് പറഞ്ഞു. 20 വര്‍ഷം കഴിഞ്ഞാലും പി.എച്ച്.ഡി തീരില്ലെന്ന് ഭീഷണിപ്പെടുത്തി. മെറിറ്റില്‍ കിട്ടിയ സ്‌കോളര്‍ഷിപ്പാണ്. പി.എച്ച്.ഡിക്ക് ശരിയായ ഗൈഡന്‍സ് നല്‍കിയില്ല. ഹോസ്റ്റലില്‍ കയറ്റാന്‍ സമ്മതിച്ചില്ല. നിരന്തരമായി സ്വഭാവഹത്യ നടത്തി അധിക്ഷേപിച്ചു. വീട്ടുകാര്‍ നേരത്തെ പരാതി അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.