ഡല്‍ഹി ; നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു
പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാലു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സപ്‌സി മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.