ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ ; വന്‍ ആയുധ ശേഖരം കണ്ടെടുത്തു
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ . വരും ദിവസങ്ങളില്‍ രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ് പാക്കിസ്ഥാനില്‍ പരിശീലനം കിട്ടിയ രണ്ട് ഭീകരര്‍ അടക്കം ആറ് പേര്‍ പിടിയിലായത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടിയതായാണ് സൂചന. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.