തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി അല്ലു അര്ജുന്
ഒരു സാധാരണ തട്ടുകടയില്‍ ദോശ കഴിയ്ക്കാന്‍ കയറി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജുന്. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയില്‍ ഭക്ഷണം കഴിക്കാനായി അല്ലു അര്ജുന് ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
താരത്തെ തിരിച്ചറിഞ്ഞ തട്ടുകടയ്ക്കാരന്‍ പണം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും അല്ലു നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കിയ താരം അയാള്‍ക്ക് ഹൈദരാബാദില്‍ ജോലി വാഗ്ദാനം ചെയ്തതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Icon StAAr @alluarjun had breakfast at a road side tiffin centre near Gokavaram, AP.
Man of simplicity for a reason!#AlluArjun #ThaggedheLe #Pushpa pic.twitter.com/7XOjyvBTgO
— Manobala Vijayabalan (@ManobalaV) September 13, 2021