ലോകത്തെ ഏറ്റവും വലിയ വനിത ഫാക്ടറി തമിഴ് നാട്ടില്‍ ഒരുക്കാന്‍ ഓല
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മ്മാണ രംഗത് രാജ്യത്തെ ഒന്നാമന്‍ ആയ ഓല വീണ്ടും ഞെട്ടിക്കുന്നു. തമിഴ്‌നാട്ടില്‍ പുതിയതായി തുടങ്ങാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍. ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും ട്വിറ്റിലൂടെ അദ്ദേഹം അറിയിച്ചു.
തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ് ഈ മുന്നേറ്റമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് ഒല തുടക്കമിട്ടിരുന്നു. എസ്1 മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ത്വരിതപ്പെടുത്താനാണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ വെബ്സൈറ്റില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന സെപ്തംബര്‍ 15ലേക്ക് മാറ്റിവെച്ചു. ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി ഉള്ളതിനാല്‍ ഒല എസ്1ന് 85000 രൂപയാണ് വില. ധാരാളം പേരാണ് ഓല ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. നിലവില്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ സ്വീകാര്യത ഉള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ആയി ഓല മാറിക്കഴിഞ്ഞു.