ലാഭമില്ല ; പലചരക്ക് വിതരണ സേവന പദ്ധതി ഉപേക്ഷിച്ച് സൊമാറ്റോ

പലചരക്ക് വിതരണ സേവന രംഗത്ത് പിടി മുറുക്കാം എന്ന സൊമാറ്റോയുടെ ലക്ഷ്യം അസ്ഥാനത്തായി. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം കമ്പനി അവസാനിപ്പിച്ചു. പദ്ധതി പ്രതീക്ഷിച്ച അത്ര ലാഭകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ജൂലൈ മാസം മുതലാണ് കമ്പനി പദ്ധതി ആരംഭിച്ചത്. അടുത്തുളള പലചരക്ക് കടയില്‍ നിന്നും സാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുന്ന രീതിയിലായിരുന്നു സേവനം.വെള്ളിയാഴ്ച മുതല്‍ ഈ സേവനം അവസാനിപ്പിക്കുകയാണെന്ന് സൊമാറ്റോ വ്യക്തമാക്കി. എന്നാല്‍, റീട്ടെയില്‍ നെറ്റ്വര്‍ക്കായ ഗ്രോഫേഴ്സില്‍ 10 ശതമാനം ഓഹരി വാങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം എന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.