വസ്ത്രത്തിനു ഇറക്കമില്ല എന്ന പേരില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞു ; കര്‍ട്ടന്‍ ഉടുത്ത് പരീക്ഷ എഴുതി മിടുക്കി

അസമിലെ തേസ്പൂര്‍ ജില്ലയിലാണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട്‌സ് ധരിച്ച് എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചു. എന്നാല്‍ കര്‍ട്ടന്‍ എടുത്തു വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതി. അസം അഗ്രികള്‍ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാര്‍ഥിനി. മറ്റ് വിദ്യാര്‍ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയും (Assam Moral Policing) മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

ഹാളില്‍ പ്രവേഹിക്കാന്‍ ആശ്യമായ രേഖകളായ, അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അധികൃതര്‍ അതൊന്നും പരിശോധിച്ചില്ല, പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം പോരാ എന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നും അധികൃതര്‍ അറിയിയ്ക്കുകയായിരുന്നു. ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് അറിയിച്ചപ്പോള്‍ ഇക്കാര്യം നിങ്ങള്‍ അറിഞ്ഞിരിയ്ക്കണം എന്നായിരുന്നു ലഭിച്ച മറുപടി. പിന്നീട് പെണ്‍കുട്ടി പിതാവിനോട് പാന്റ് വാങ്ങി വരാന്‍ പറയുകയും , ആ സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുകയുമായിരുന്നു…

‘most humiliating experience of my life’ എന്നാണ് സംഭവത്തിന് ശേഷം പെണ്‍കുട്ടി പ്രതികരിച്ചത്. എന്നാല്‍ ഈ നടപടിയുടെ കാരണമായി അധികൃതര്‍ അവകാശപ്പെടുന്നത്. വിദ്യാര്‍ഥിനി ധരിച്ച ഹാഫ് പാന്റ്‌സ് ”പരീക്ഷയുടെയോ സ്ഥാപനത്തിന്റെയോ മാന്യതയ്ക്ക്” ചേരുന്ന വേഷം അല്ല എന്നാണ്. വളരെ നിര്‍ണ്ണായകമായ ഒരു പരീക്ഷയ്ക്ക് മിനിട്ടുകള്‍ക്ക് മുന്‍പ് അവര്‍ എന്റെ മകളോട് കാണിച്ച ഈ സമീപനം പീഡനം അല്ലാതെ മറ്റൊന്നുമല്ല. 200 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്, 148 എണ്ണം മാത്രമാണ് അവള്‍ക്ക് ഉത്തരം എഴുതാന്‍ സാധിച്ചത്. ഇത്തരമൊരു അവഹേളനം ജീവിതത്തിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല, ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഷോര്‍ട്ട്‌സ് ധരിച്ചെത്തുന്നതില്‍ ഒരു അപരാധവും എനിക്ക് കാണാന്‍ സാധിക്കുന്നില്ല,” പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.