ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയായി എന്ന് സന്തോഷ് പണ്ഡിറ്റ്
യു എ ഇ സര്‍ക്കാര്‍ നല്‍കി വരുന്ന ഗോള്‍ഡന്‍ വിസയെ പരിഹസിച്ചു സന്തോഷ് പണ്ഡിറ്റ്. ചലചിത്രതാരങ്ങള്‍ക്ക് യുഎഇ നല്‍കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയായി നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം തന്റെ ഫേസ്ബുക്ക് പേജില്‍ പണ്ഡിറ്റ് കുറിയ്ക്കുന്നു. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് പിന്നാലെ ടോവിനോ , ദുല്‍ക്കര്‍ , പൃഥ്വിരാജ് എന്നിങ്ങനെ മിക്ക താരങ്ങളും ഗോള്‍ഡന്‍ വിസ കൈക്കലാക്കി കഴിഞ്ഞു.
പോസ്റ്റിന്റ പൂര്‍ണ്ണരൂപം :
മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്കു UAE ‘Golden Visa’ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ Bronze Visa’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ ). പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?
(വാല്‍കഷ്ണം … Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തില്‍ ‘kit’ വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവര്‍ക്കും നന്ദി…