ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് വഴിയാത്രക്കാരനെ ആക്രമിച്ച വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവ് പിടിയില്‍ (video)

തിരുവനന്തപുരം : ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് യാത്രക്കാരനെ ആക്രമിച്ച യുവാവ് പിടിയില്‍. ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് ആണ് പോലീസ് പിടിയിലായത്. ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശി സലീമിനാണ് പരിക്കേറ്റത്. പ്രീതിയെന്ന പേരിലായിരുന്നു യുവാവിന്റെ ആക്രമണം. ബൈക്കില്‍ കയറിയ ഇയാള്‍ അഞ്ഞൂറ് രൂപ ചോദിച്ചെങ്കിലും സലീം കൊടുക്കാതിരുന്നതോടെ ചെരുപ്പൂരി അടിക്കുകയായിരുന്നു.

ചെരുപ്പിന്റെ അടിയില്‍ ഉണ്ടായിരുന്ന ആണികൊണ്ടാണ് സലീമിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ എടുത്ത വീഡിയോ ആണ് തെളിവായത്. ബിനോയ് സമാനമായ രീതിയില്‍ ഇതിനുമുന്‍പും ആക്രമണം നടത്തിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യാജേന ഇയാള്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്ള വ്യക്തി അല്ല എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.