തനിക്ക് എതിരെ ആസിഡ് ആക്രമണം നടന്നു എന്ന് നടി പായല്‍ ഘോഷ്
തനിക്ക് എതിരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തി എന്ന് ബോളിവുഡ് നടി പായല്‍ ഘോഷ്. ഇന്നലെ മരുന്ന് വാങ്ങാന്‍ പുറത്തു പോയ തന്നെ ചിലര്‍ അക്രമിക്കുകയും ആസിഡ് ഒഴിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് നടിയുടെ ആരോപണം. ‘മരുന്ന് വാങ്ങി ഞാന്‍ തിരിച്ച് കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എനിക്ക് നേരെ പാഞ്ഞടുത്തത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. കയ്യില്‍ വടികളുമായി എത്തിയ സംഘത്തിന്റെ കയ്യില്‍ കുപ്പിയുമുണ്ടായിരുന്നു. അത് ആസിഡാണോ എന്ന് ഞാന്‍ സംശയിക്കുന്നു. വടി കൊണ്ട് എന്നെ അടിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാനായി ഇടതു കൈ കൊണ്ട് തടുത്തതോടെ കൈക്ക് പരിക്കേറ്റു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പായല്‍ ഘോഷ് പറഞ്ഞു. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാനായില്ലെന്നും നടി പറഞ്ഞു. അതേസമയം സംഭവത്തില്‍ നടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുമെന്ന് എന്നാണ് പോലീസ് പറയുന്നത്. നേരത്തെ സിനിമ നിര്‍മാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ താരം കൂടിയാണ് പായല്‍ ഘോഷ്.