കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കാന്‍ ധര്‍ണ്ണ
അടിമാലി: വന്യമൃഗ ഭീഷണിയില്‍ നിന്ന് കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കുക, പട്ടയഭൂമിയിലുള്ള വൃക്ഷങ്ങള്‍ മുറിക്കാനുള്ള തടസ്സം നീക്കുക, ഭൂപതിവ് ചട്ട ഭേദഗതി കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അടിമാലി പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ സമര പരിപാടി ഉത്ഘാടനം ചെയ്തു.
ആഹാരത്തിനായി കര്‍ഷകരുടെ കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കുന്നതിന് വനത്തിനുള്ളില്‍ പ്ലാവ്, മാവ്, പേരകം, ആഞ്ഞിലി തുടങ്ങിയ ഫല വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് ജോര്‍ജ് അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. കൂടാതെ വനാതിര്‍ത്തിയില്‍ വന്‍ കുഴികള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍, ജില്ലാ പ്രസിഡന്റ് സോനു ജോസഫ്, നേതാക്കളായ ജോസ് കോട്ടക്കല്‍, ഐസക് വര്‍ഗീസ്, ഒ. റ്റി. കുര്യാക്കോസ്, ബിജോ തോമസ്, നെവിന്‍ കണ്ണംകുളം, അന്‍വിന്‍ ഷാജന്‍, ജോയി മുണ്ടയ്ക്കല്‍, സൈബു മൂലേപറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.