സംസ്ഥാനത്ത് 27ന് ഹര്‍ത്താല്‍

സെപ്റ്റംബര്‍ 27ന് കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഹര്‍ത്താലിനോട് സഹകരിക്കും. മൂന്ന് കാര്‍ഷികനിയമവും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആണ് 27ന് ഭാരത് ബന്ദ് ആഹ്വനം ചെയ്തിരിക്കുന്നത്.

”മോദി മണ്ഡി ബന്ദ് കൊണ്ടുവന്നു, കര്‍ഷകര്‍ ഭാരത് ബന്ദ് ഏറ്റെടുത്തു” എന്ന മുദ്രാവാക്യത്തില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ബന്ദിനോട് സഹകരിക്കാന്‍ എല്ലാ വിഭാഗങ്ങളോടും സംയുക്ത കിസാന്‍മോര്‍ച്ച അഭ്യര്‍ഥിച്ചു. പാല്‍ പത്രം ആശുപത്രി എന്നിങ്ങനെ അവശ്യസേവന വിഭാഗങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. കര്‍ഷക സമരം പത്തുമാസമായി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഭാരത് ബന്ദിന് യൂണിയനുകള്‍ തയ്യറാകുന്നത്.