യുവ മറാത്തി നടിയും പ്രതിശ്രുത വരനും കാര്‍ പുഴയില്‍ വീണുമരിച്ചു
യുവ മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും പ്രതിശുത വരന്‍ ശുഭം ഡാഡ്‌ഗെയും ഗോവയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ബര്‍ദെസിലെ അര്‍പോറ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.25കാരിയായ ഈശ്വരിയും 28കാരനായ ശുഭം ഡാഡ്‌ഗെയും അടുത്ത മാസം വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15നാണ് ഇരുവരും ഗോവയില്‍ എത്തിയത്.
ഈശ്വരി മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്നാണ് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കാര്‍ ലോക്കായതിനെ തുടര്‍ന്നും ഇരുവര്‍ക്കും പുറത്തുകടക്കാനായില്ല. ഇരുവരും മുങ്ങിമരിച്ചെന്നാണ് റിപ്പോര്‍ട്ട്. ശുഭം ഡാഡ്‌ഗെ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹവും കാറും പുറത്തെടുത്തു . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈശ്വരി ദേശ്പാണ്ഡെ ശുഭമുമായി ഡേറ്റിംഗിലായിരുന്നു. കൂടാതെ, ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചു. താമസിയാതെ വിവാഹിതിരാകാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇരുവരും.