അട്ടപ്പാടിയില്‍ മധുവിനെ അടിച്ചു കൊന്ന കേസ് ; മുഖ്യപ്രതിക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം
കേരളം ഞെട്ടിയ കൊലപാതകമായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന സാധു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നത്. വിശന്നിട്ട് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചതിനാണ് മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ അവശനായ മധുവിന് വെള്ളം കൊടുക്കുവാന്‍ പോലും വിചാരണ നടപ്പാക്കിയവര്‍ തയ്യറായില്ല. ഇപ്പോഴും മലയാളികള്‍ മറക്കാത്ത ആ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയെ ആണ് ഇപ്പോള്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നല്‍കി ആദരിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
2018 ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. സംഭവം കഴിഞ്ഞു ഇത്രയും വര്‍ഷമായിട്ടും കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. എന്നാല്‍ ഏരിയ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തെരഞ്ഞെടുപ്പ്. സംഭവം വാര്‍ത്തയായതോടെ മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ പാലക്കാട് ജില്ല സി.പി.എം കമ്മിറ്റി നിര്‍ദേശം നല്‍കി.