ഉറിയില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം ; വന്‍ആയുധശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീര്‍ : ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തു. അഞ്ച് എകെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തില്‍ ഒരു സൈനികനും പരിക്കേറ്റു.

ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. അതിനിടെ ബന്ദിപ്പോരയില്‍ സുരക്ഷസേന നടത്തിയ തെരച്ചിലില്‍ നാല് ലക്ഷകര്‍ ഭീകരരെ പിടികൂടി. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തി. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.