വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും ശ്രദ്ധേയമായി. ഒരേ സമയം വിയന്നയിലെ, സൂം പ്ലാറ്റ് ഫോമിലൂടെയും സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കേരളത്തിനെ വ്യവസായ മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്തു.

150-ല്‍ പരം രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളകള്‍ പങ്കെടുത്ത ചടങ്ങില്‍ 2021-ല്‍ മരണമടഞ്ഞ അംഗങ്ങളെ ഓര്‍മ്മിച്ചു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ അധ്യക്ഷനായ ചടങ്ങിന് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കണ്‍വീണറുമായ ഹരീഷ് ജെ. നായര്‍ സ്വാഗതം ആശംസിച്ചു.

ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജെ. രത്‌നകുമാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷകാലം സംഘടനയുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ ീഡിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിയന്നയില്‍ ഗ്ലോബല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചു. എംപിയും സംഘടനയുടെ രക്ഷാധികാരിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ അനുമോദന പ്രസംഗം നടത്തി.

തിരകഥാകൃത്തും നടനുമായ എസ്.എന്‍ സ്വാമി സംഘടനയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശകനായി ഡോ. സി വി ആനന്ദ ബോസ് ഐ.എ.എസ് (വണ്‍ മാന്‍ എക്‌സ്‌പേര്‍ട്ട് കമ്മിഷന്‍-CACLB) സംഘടനയുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള ഒന്‍പതു ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എഴുതി തയ്യാറാക്കിയ അനുമോദന പ്രസംഗവും വേദിയില്‍ വായിച്ചു. വിശിഷ്ടതിഥികളായ വരദരാജന്‍ (വൈസ് ചെയര്‍മാന്‍, നോര്‍ക്ക റൂട്‌സ്), സുജ സൂസന്‍ ജോര്‍ജ് (മലയാളം മിഷന്‍ ഡയറക്ടര്‍), മുരളി തുമ്മാരകുടി (യു.എന്‍ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവന്‍, മെന്റര്‍ ഡബ്ലിയു.എം.എഫ്), പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ (രക്ഷാധിക്കാരി ഡബ്ലിയു എം എഫ്), പൗലോസ് തേപ്പാല (ഗ്ലോബല്‍ സെക്രട്ടറി), സുനില്‍ എസ്.എസ് (ഗ്ലോബല്‍ ട്രഷറര്‍), ഗ്ലോബല്‍ ക്യാബിനറ്റ്, ഉപദേശക സമിതി അംഗങ്ങള്‍, സംഘടനയുടെ മറ്റു ഭൂഖണ്ഡങ്ങളിലെ കോര്‍ഡിനേറ്റര്‍മര്‍ തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.

പിന്നണി ഗായിക അപര്‍ണ രാജീവിന്റെ ലളിത ഗാനം, സിനിമ, മിമിക്രി താരം നിസാം കാലിക്കറ്റിന്റെ കോമഡി പരിപാടി അതുപോലെ ഡബ്ലിയു എം എഫ്ഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള സര്‍ക്കാര്‍ മലയാളം മിഷന്‍, ആഫ്രിക്കയിലെ വിദ്യാര്‍ത്ഥികളുടെ കവിത പാരയണം എന്നിവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. പരിപാടിയുടെ ജോയിന്റ് കണ്‍വീനര്‍ തോമസ് വൈദ്യന്‍ നന്ദി അറിയിച്ചു.