സിവില്‍ സര്‍വീസ് മലയാളിയായ കെ. മീരയ്ക്ക് ആറാം റാങ്ക് ; റാങ്ക് ലിസ്റ്റില്‍ മലയാളി തിളക്കം

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പുറത്തു. ശുഭം കുമാറിനാണ് പരീക്ഷയില്‍ ഒന്നാം സ്ഥാനം. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി.മലയാളികളായ മിഥുന്‍ പ്രേംരാജ് 12, കരിഷ്മ നായര്‍ 14, പി. ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുതന്‍ 57, എം ബി അപര്‍ണ്ണ 62, പ്രസന്ന കുമാര്‍ 100, ആര്യ ആര്‍. നായര്‍ 113, കെ എം പ്രിയങ്ക 121, ദേവി കെ.പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്‍പ 147, രാഹുല്‍ ആര്‍ നായര്‍ 154, അഞ്ജു വില്‍സണ്‍ 156 , രേഷ്മ എ എല്‍ 256, അര്‍ജുന്‍ കെ 257, അശ്വതി – 481 എന്നീ റാങ്കുകള്‍ നേടി.

ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മീര പറഞ്ഞു. നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മീര പ്രതികരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയത്. നമുക്ക് ചുറ്റും ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്ത് തന്നെ സര്‍വ്വീസില്‍ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. കാരണം, ഒരുപാട് ചെയ്യാന്‍ പറ്റും. കേരളാ കേഡര്‍ വേണമെന്നാണ് ആഗ്രഹമെന്നും മീര പ്രതികരിച്ചു. 761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.