എല്‍ ഡി എഫിനെ കുടുക്കാന്‍ പുതു വഴികള്‍ തേടി യു ഡി എഫ് ; കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി ഉടനെ എന്ന് നേതൃത്വം
കേരള രാഷ്ട്രീയത്തിന്റെ സമവായങ്ങള്‍ എല്‍ ഡി എഫ് മാറ്റി തുടങ്ങിയിട്ട് കാലങ്ങളായി. എങ്ങനെയും ഭരണം കൈക്കലാക്കാന്‍ ഇന്നലെ വരെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് നാടൊട്ടുക്കും പറഞ്ഞു നടന്ന ആര്‍ എസ് എസ് , എസ് ഡി പി ഐ എന്നിവരുമായി വരെ തദ്ദേശ സ്വയംഭരണ തലത്തില്‍ എല്‍ ഡിഎഫ് കക്ഷി ചേര്‍ന്നു കഴിഞ്ഞു. ഇതുകാരണം രണ്ടിടങ്ങളിലാണ് യു ഡി എഫിന് ഭരണം നഷ്ടമായത്. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടുന്ന എല്‍ ഡി എഫിന് അതെ ഭാഷയില്‍ ചെല്ലാനത് മറുപടി നല്‍കുവാന്‍ തയ്യാറെടുക്കുകയാണ് യു ഡി എഫ്. പലയിടത്തും ചെറു പാര്‍ട്ടികളെയും സ്വതന്ത്രന്മാരെയും കൂടെ നിര്‍ത്തി ഭരണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ മുന്നണി ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ സൂചനകളാണ് എറണാകുളം ചെല്ലാനത്ത് പ്രകടമാകുന്നത് . കോട്ടയം നഗരസഭ ഭരണം അട്ടിമറിക്കപ്പെട്ട തൊട്ടടുത്ത ദിവസം തന്നെ എറണാകുളത്ത് ചര്‍ച്ചകള്‍ തുടങ്ങി.
ട്വന്റി ട്വന്റി എന്ന പ്രാദേശിക കൂട്ടായ്മയെ കൂട്ടുപിടിച്ചാണ് ചെല്ലാനത്ത് യു ഡി എഫ് കരുക്കള്‍ നീക്കുന്നത്. എറണാകുളം ഡി സി സി ഓഫീസില്‍ രാത്രി തന്നെ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങി. എറണാകുളം എം പി ഹൈബി ഈഡന്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരിക്കുകയാണ്. ഇതോടെ പുതിയ രാഷ്ട്രീയ സമവാക്യവും രൂപപ്പെടുകയാണ്. ചെല്ലാനത്ത് ട്വന്റി ട്വന്റി നേടിയ വിജയത്തെ അരാഷ്ട്രീയം എന്ന് വിശേഷിപ്പിച്ചാണ് ഇടത്-വലത് മുന്നണികള്‍ അവരെ മാറ്റി നിര്‍ത്തിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ട്വന്റി ട്വന്റി യോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചെല്ലാനം 20 / 20 സംഘടന തീരുമാനിച്ചിരുന്നു . ഇതോടെ ഇവരെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നു മുന്നണികള്‍ സ്വീകരിച്ചത് . എന്നാല്‍ കോട്ടയം അട്ടിമറിക്ക് ശേഷം എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കോണ്‍ഗ്രസ് നേതൃത്വം തന്നെ ട്വന്റി ട്വന്റിയെ ചേര്‍ത്ത് നിര്‍ത്തുകയാണ്.
ഇതനുസരിച്ച് ചെല്ലാനം പഞ്ചായത്തില്‍ സി പി എം ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരും. ചെല്ലാനം ട്വന്റി ട്വന്റിയുമായി ചേര്‍ന്നാണ് അവിശ്വാസം നല്‍കുക. അടുത്തയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കും . പ്രസിഡന്റ് സ്ഥാനം ചെല്ലാനം ട്വന്റി ട്വന്റിയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമെന്ന ധാരണയിലാണ് തീരുമാനം. എറണാകുളം എംപി ഹൈബി ഈഡന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് അവിശ്വാസം നല്‍കാന്‍ തീരുമാനമായത് . 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തില്‍ എല്‍ ഡി എഫിന് 9 ഉം യുഡിഫനു 4 ഉം ചെല്ലാനം ട്വന്റി ട്വന്റിക്ക് 8 ഉം സീറ്റുകളാണ് ഉള്ളത് . യുഡിഫ് വിട്ട് നിന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തു ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.
എന്നാല്‍ ചെല്ലാനത്തെ രാഷ്ട്രീയ നീക്കത്തെ ഞെട്ടലോടെയാണ് സി പി എം കാണുന്നത്. അപകടകരമായ കൂട്ടുകെട്ട് എന്നാണ് സി പി എം ഇതിനെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇതില്‍ നഷ്ടം കോണ്‍ഗ്രസിനു തന്നെയാകുമെന്നും സിപിഎം പറയുന്നു എങ്കിലും കോട്ടയത്തെ ബി ജെ പി പിന്തുണ ന്യായീകരിച്ച പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശം ഇല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ചെല്ലാനത്തെ പരീക്ഷണം വിജയകരമാകുന്നു എങ്കില്‍ കേരളം മുഴുവന്‍ ഇത്തരത്തില്‍ ഉള്ള നടപടികള്‍ യു ഡി എഫ് സ്വീകരിക്കാന്‍ സാധ്യതയുണ്ട് എന്നും വാര്‍ത്തകള്‍ പറയുന്നു. അതേസമയം ട്വന്റി-20 യുമായി യു,ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ട്വന്റി-20 ഒരു വര്‍ഗീയ സംഘടനയോ തീവ്രവാദി സംഘടനയോ അല്ല. കോണ്‍ഗ്രസിനും യു.ഡി.എഫിനും ട്വന്റി-20 യോട് അസ്പര്‍ശതയില്ല.
സംസാരിയ്ക്കണമെങ്കില്‍ സംസാരിയ്ക്കും. സി.പി.എം ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന പോലെയല്ല ട്വന്റി 20 യുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ട്വന്റി 20 യുടെ സാന്നിധ്യം മൂലം കനത്ത നഷ്ടമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ട്വന്റി-20 യുമായി കൂട്ടുകൂടുന്നതില്‍ ഒരു തെറ്റുമില്ല. സഖ്യ ചര്‍ച്ചകള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതു ചെകുത്താനുമായും കൂട്ടുകൂടി യു.ഡി.എഫിനെ ദുര്‍ബലമാക്കാനാണ് സി.പി.എം ശ്രമിയ്ക്കുന്നത്. നിലപാടില്ലായ്മയാണ് സി.പി.എമ്മിന്റെ നിലപാടെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു.