കൊല്ലത്തു കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്ത നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു
കൊല്ലത്ത് ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലുപേരുടെ ഫോണ്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.
ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറിയതായി പൊലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഫോണ്‍ ഉപയോഗിച്ചവര്‍ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറിയതെന്ന് പരിശോധനയില്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേര്‍ഡ് ഉപയോഗിച്ച് സമീപവാസികള്‍ക്ക് ഇതേ ഇന്റര്‍നെറ്റഅ ഐപി അഡ്രസില്‍നിന്ന് ഓണ്‍ലൈനില്‍ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.അടുത്ത കാലത്തായി അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്‌സൈറ്റില്‍ കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു.