അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം എഫ് സംഘടനയുടെ മുഖ്യരക്ഷാധികാരി മോണ്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍

കൊച്ചി: നിരവധി പ്രസ്ഥാനങ്ങളുടെ പങ്കാളിയെന്നും, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം എഫ്) സംഘടനയുടെ മുഖ്യരക്ഷാധികാരിയുമായിരുന്ന പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന് അവകാശപ്പെട്ടിരുന്ന മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. പി.എം എഫ് സംഘടനയുടെ വാര്‍ഷികമടക്കം പല പരിപാടികളിലും പണം മുടക്കിയിരുന്നത് ഇയാളെന്ന് കരുതുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ക്രൈംബ്രാഞ്ച് മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയിലെടുത്ത്. പുരവസ്തുകള്‍ വിറ്റതുവഴി 2,65,000 കോടിയോളം രൂപ തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചില നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാണ് ആ പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കുറച്ച് പണം തനിക്ക് ആവശ്യമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് വ്യാജ ബാങ്ക് രേഖചമച്ചാണ് ഇയാള്‍ പണം തട്ടിയത്.

യുഎയിലെ രാജകുടുംബത്തിനും താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും അങ്ങനെയാണ് ഇത്രയധികം പണം സന്പാധിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയും തന്റെ പക്കലുണ്ടായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവ ചേര്‍ത്തലയിലുള്ള ഒരാളെ കൊണ്ട് നിര്‍മിച്ചതാണ് ക്രൈംബ്രാഞ്ച് കണ്ടെത്തി.