സര്‍ക്കാര്‍ സഹായത്തിന് പ്രതിഫലം ; എല്ലാവരും ദേശാഭിമാനി പത്രം വരുത്തണം എന്ന് നിര്‍ദ്ദേശം

സര്‍ക്കാര്‍ സഹായത്തിന് പ്രതിഫലം എല്ലാവരും സി.പി.എം മുഖപത്രമായ ദേശാഭിമാനി വരുത്തണമെന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നിര്‍ദേശം. ആലപ്പുഴയിലെ തലവടി പഞ്ചായത്തില്‍ വാര്‍ഡ് തല ഭാരവാഹി കുടുംബശ്രീ അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് ഭാരവാഹി അവകാശപ്പെട്ടത്. സര്‍ക്കാര്‍ സഹായത്തിന് തിരികെ നല്‍കുന്ന പ്രതിഫലമായി കണക്കാക്കിയാല്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. വാര്‍ഷിക വരിസംഖ്യ അടയ്ക്കാനും സന്ദേശത്തില്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. മീഡിയ വണ്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത്. അതേസമയം സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.