മൊന്‍സണിന്റെ കയ്യിലെ ടിപ്പുവിന്റെ സിംഹാസനം നിര്‍മിച്ചത് കുണ്ടന്നൂരില്‍ ; മോശയുടെ അംശവടി എളമക്കരയില്‍ നിന്നും

പോലീസിന്റെ പിടിയിലായ പുരാവസ്തു തട്ടിപ്പുക്കാരന്‍ മോന്‍സണ്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ ഉണ്ടാക്കിയത് കൊച്ചിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ടിപ്പുവിന്റെ വ്യാജ സിംഹാസനം നിര്‍മ്മിച്ചത് കുണ്ടന്നൂരിലും മോശയുടെ അംശവടി ഉണ്ടാക്കിയത് എളമക്കരയിലുമാണ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും യേശുവിനെ വഞ്ചിച്ച വെള്ളിക്കാശുമടക്കം പുരാവസ്തുക്കളായി തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സണ്‍ വന്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് എന്ന വ്യക്തിയാണ് എന്നാണ് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ പറയുന്നത്. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി പറഞ്ഞു.

ഇതിനിടയില്‍, മോന്‍സണ്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. മോന്‍സണെതിരായ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുന്‍ ഡ്രൈവര്‍ അജിത്ത് നെട്ടൂരിനെ നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മോന്‍സണെ കുറിച്ച് അപവാദം പറയരുതെന്ന് അജിത്തിനോട് ബാല പറയുന്നതായി ഫോണ്‍ സംഭാഷണത്തിലുണ്ട്. എന്നാല്‍ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ബാല പറയുന്നു. അയല്‍ക്കാരനെന്ന സൗഹൃദമാണ് മോന്‍സണുമായി ഉണ്ടായിരുന്നതെന്നും ബാല പറഞ്ഞു. അതേസമയം നടന്‍ ബാല പറഞ്ഞകാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലയുടെ ഡിവോഴ്സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.

മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി അപേക്ഷയില്‍കോടതി ഇന്ന് വിധി പറയാനായിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷകള്‍ പരിഗണിയ്ക്കുക. ഇതിനിടയില്‍ മോന്‍സണെ ഒരു കേസില്‍കൂടി പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പാല സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി അപേക്ഷയില്‍കോടതി ഇന്ന് വിധി പറയാനായിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷകള്‍ പരിഗണിയ്ക്കുക. ഇതിനിടയില്‍ മോന്‍സണെ ഒരു കേസില്‍കൂടി പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പാല സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി മോന്‍സണിന് ഉള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.