ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം പോകാന്‍ മക്കളെ ഉപേക്ഷിച്ച യുവതികള്‍ക്ക് എതിരെ കേസ്
തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ രണ്ടു യുവതികള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിന് ബാലനീതി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു.
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ജീവിച്ചു വന്നിരുന്ന യുവതികള്‍ ആണ് നാട് വിട്ടത്. മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.