നാളെ മുതല്‍ ഓട്ടോക്കാര്‍ പാന്റ് ഇടണം ഇല്ലേല്‍ പിഴ ; പ്രചരണം വ്യാജം എന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒക്ടോബര്‍ 1 മുതല്‍ വാഹനം ഓടിക്കുമ്പോള്‍ പാന്റ് നിര്ബന്ധമെന്ന് പ്രചാരണം വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇനി ഡ്യൂട്ടി സമയത്ത് പാന്റ് മാത്രമേ ധരിക്കാന്‍ പാടുള്ളു എന്നും മുണ്ട് ഉടുത്താല്‍ 200 രൂപ പിഴ നല്‍കണമെന്നും ഒരു മെസേജ് കുറച്ചു ദിവസമായി വാട്ടസ് ആപ്പ്, ഫേസ്ബുക്ക് എന്നീവിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവച്ചത്.

എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്നും ഇത്തരത്തില്‍ ഒരു നിയമമോ ഉത്തരവോ പുറത്തിറക്കിയിട്ടില്ല എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുന്‍പ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറങ്ങിയിരുന്നുവെങ്കിലും യൂണിയനുകളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഇത് താത്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു. അതേസമയം മെസേജ് സത്യമാണ് എന്ന് വിശ്വസിച്ചു പാന്റ് വാങ്ങിയവര്‍ ഏറെയാണ്. വര്‍ഷങ്ങളായി മുണ്ട് ശീലമുള്ള പ്രായമുള്ള ഓട്ടോക്കാര്‍ മെസേജ് കണ്ടു എന്ത് ചെയ്യണം എന്ന് അറിയാത്ത നിലയിലായിരുന്നു.