പൗരത്വ നിയമം നടപ്പാക്കില്ല എന്ന് പിണറായി വിജയന്‍
സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയും ഇന്നും നാളെയുമുള്ള നിലപാട് തന്നെയാണ് പൗരത്വ നിയമത്തെ കുറിച്ചുള്ളതെന്നും പറയും പൌരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വം മതാടിസ്ഥാനത്തിലല്ല ഒരു കാലത്തും തീരുമാനിച്ചിട്ടുള്ളത്. മതം പൗരത്വത്തിന് മാനദണ്ഡമല്ല. ആര്‍ക്കും ഏത് മതത്തിലും വിശ്വാസിക്കാനും വിശ്വസിക്കാതിരുക്കാനും അവകാശമുണ്ട്. ഒരു വിഭാഗത്തെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഇടയാക്കും വിധമാണ് പൗരത്വ നിയമഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ ശരിയായി എതിര്‍ക്കാനും തുറന്നു കാട്ടാനും മതനിരപേക്ഷമാണ് എന്ന് പറയുന്നവര്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് വര്‍ഗ്ഗീയതയുമായി സമരസപ്പെടുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അനുഭവത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല. നാടിനും സമൂഹത്തിനും ചേരാത്തവരെ കോണ്‍ഗ്രസ് കൂടി പിടിച്ച് നിര്‍ത്തുകയാണ്. വര്‍ഗ്ഗീയതയോട് നിശബ്ദത പാലിച്ചാല്‍ നാടിന് നല്ലതല്ലെന്നും രാജ്യം നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട് എന്നും പിണറായി വിജയന്‍ പറഞ്ഞു.