പ്രവാസി മലയാളി ഫെഡറേഷനെ മാത്രം അപകീര്‍ത്തിപ്പെടുത്തുന്നതു പ്രതിഷേധാര്‍ഹം: ഗ്ലോബല്‍ ഭാരവാഹികള്‍

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സില്‍ ്രൈകം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി ബന്ധപെട്ടു പ്രചരിക്കുന്ന വാര്‍ത്തയില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സാമൂഹ്യസാംസ്‌ക്കാരിക സംഘടനയെ മാത്രം അപകീര്‍ത്തിപ്പെടുത്തുന്നതു പ്രതിഷേധാഹര്‍മാണന്നു കോട്ടയം പ്രെസ്സ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.എം.എഫ് ഗ്ലോബല്‍ ഭാരവാഹികളായ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് ആന്റണി കാനാട്ട്, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്‍ഗീസ് ജോണ്‍ കേരള സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബിജു കെ. തോമസ്. അറിയിച്ചു

പ്രസ്സ് റീലീസിന്റെ പൂര്‍ണരൂപം:

2008 ല്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന NGO രജിസ്‌ട്രേഷനുള്ള ഒരു സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷന്‍( പി. എം. ഫ്.) പ്രവാസി മലയാളികളുടെ സര്‍വോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങള്‍ക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയുംബഹുമാനിക്കുകയുംചെയ്ത്,ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷന്‍.Uniting Malayalees around the World എന്ന പ്രധാനലക്ഷ്യത്തോടെജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്മുമുന്‍ഗണനകൊടുത്താണ്പ്രവാസിമലയാളിഫെഡറേഷന്‍പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും എങ്ങനെ പരിഹാരംകാണാം, അവരഎങ്ങനെ സഹായിക്കുവാന്‍ സാധിക്കും എന്ന
അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവര്‍ത്തിക്കുന്നത്.

പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ചെയര്‍മാര്‍/പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തു എന്ന് ചാനലലില്‍ 26.09.2021 ന് മുതല്‍ തുടര്‍ച്ചയായി പലപ്പോഴായി വന്ന വാര്‍ത്ത പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സാമൂഹ്യ സാംസ്‌ക്കാരിക സംഘടനക്ക് തികച്ചും അപകീര്‍ത്തികരമായ സംഗതിയാണ്. ഒരു വ്യക്തി സ്വന്തം നിലയില്‍ ചെയ്ത കുറ്റകൃത്യത്തിന് സംഘടനയുടെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തിയത്
തികഞ്ഞ ഗൂഢാലോചനയുടേയും വ്യക്തമായ ധാരണയിലൂടെയാണെന്നതും സ്പഷ്ടമാണ്..

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിദ്യാ കിരണ്‍ പദ്ധതിയില്‍പ്പെടുത്തി കഴിഞ്ഞ മാസങ്ങളിലായി നൂറോളം മൊബൈല്‍ ഫോണുകള്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയുണ്ടായി. പി.എം.ഫ് ഇന്റെ മേല്‍നോട്ടത്തില്‍ ഇടുക്കി ജില്ലയിലെ കൊടിയത്തൂരില്‍ ഒരു ഭവനം നിര്‍മ്മിച്ച് താക്കോല്‍ദാനം നടത്തുകയും ബാക്കി രണ്ട് വീടുകളുടെ പണി അടുത്തമാസം ആരംഭിക്കുകയും ആണ് .കഴിഞ്ഞ വെള്ളപ്പൊക്ക ദുരന്ത
സമയത്തും കോവിഡ് മഹാമാരിയുടെ ഒന്നാംഘട്ടത്തില്‍ വളരെയധികം സഹായങ്ങള്‍ പിഎം ഫ് കേരളത്തിലെ പല ജില്ലകളില്‍ നല്‍കിയിട്ടുണ്ട് അതുപോലെ ജീവകാരുണ്യ മേഖലയില്‍ മുമ്പില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഈ
സംഘടന വെറും കടലാസ് സംഘടനയാണെന്ന് തട്ടിപ്പ് വെട്ടിപ്പ് നടത്തുന്ന ഒരു സംഘടനയാണ് എന്ന രീതിയില്‍ ചാനല്‍ ചര്‍ച്ചകള്‍ പലരും സംസാരിക്കുന്നത് ഈ സംഘടനയ്ക്ക് സമൂഹത്തില്‍ വളരെയധികം അപകീര്‍ത്തി വരുത്തി വെച്ചിട്ടുണ്ട് ഞങ്ങളുടെ സംഘടനയുടെ ജീവകാരുണ്യ പരിപാടികള്‍ പങ്കെടുക്കുന്ന മന്ത്രിമാരെ
അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്.

മോന്‍സണ്‍ മാവുങ്കല്‍ മറ്റ് ഒട്ടനവധി സംഘടനയുടെ നേതൃത്വസ്ഥാനത്ത് ഉണ്ട്, കോസ്‌മോസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍, കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ പേട്രണ്‍ വേള്‍ഡ് പീസ് കൗണ്‍സിലിന് മെമ്പര്‍, ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ വൈസ് ചെയര്‍മാന്‍, മറ്റ് ഒട്ടനവധി സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹത്തെ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ രണ്ടാം
വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ആദ്യമായിട്ട് മോന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെടുന്നത്. ആ ചടങ്ങില്‍ മോന്‍സണ്‍ മാവുങ്കല്‍ ഒരു ഗിന്നസ് അവാര്‍ഡ് നല്‍കി. അന്ന് പ്രസംഗിച്ച പ്രമുഖ വ്യക്തികള്‍ എല്ലാം മോന്‍സണ്‍ മാവുങ്കല്നെ വാനോളം പുകഴ്ത്തി സംസാരിച്ചു. ഞങ്ങടെ സംഘടന നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ആയത് പ്രകാരം അദ്ദേഹം ഞങ്ങളുടെ സംഘടനയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഭാഗമായി കടന്നുവരിക ഉണ്ടായി. സമൂഹത്തിലെ നാനാ തുറയില്‍പെട്ട ഉന്നത വ്യക്തികളുടെ ഫോട്ടോയും, മറ്റ് ഒട്ടനവധി സംഘടനയുടെ തലപ്പത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ ഞങ്ങള്‍ അവിശ്വസിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളിലെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കി. ദയവായി ആയി നല്ല രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജിസിസി രാജ്യങ്ങളിലും, പ്രത്യേകിച്ച് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി, എം, ഫ്, സംഘടന പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.