യു.കെക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ ; രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
ഇന്ത്യയോട് തുടരുന്ന ചിറ്റമ്മ നയത്തില്‍ ബ്രിട്ടന് അതെ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. യു.കെ.യില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിനില്‍ നില്‍ക്കണമെന്നാണ് പുതിയ ഉത്തരവ്. ഒക്ടോബര്‍ നാലു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. യു.കെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്താത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം. യു.കെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തിയിരുന്നു.
സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയും ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ വയസ്സ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡപ്രകാരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയും രേഖപ്പെടുത്തണമായിരുന്നു. വാക്സിന്‍ എടുത്ത് ശേഷവും ഇന്ത്യയില്‍ നിന്ന് യു.കെയില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാണ് ഇന്ത്യ ഇപ്പോള്‍ തക്കതായ മറുപടി നല്‍കിയിരിക്കുന്നത്.