പ്രണയത്തില്‍ നിന്നും കാമുകന്‍ പിന്മാറി ; പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു
പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അതെ നാള്‍ കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പ്രണയ ബന്ധത്തില്‍ നിന്നും ജിഷ്ണു പിന്മാറിയതാണ് ആല്‍ഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.മുളമന വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍- സബീന ബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.
ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ആല്‍ഫിയ ജിഷ്ണുവിന് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ജിഷ്ണു ഇതില്‍ പ്രതികരിച്ചില്ല. ഛര്‍ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷയും എഴുതി. അല്‍ഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അല്‍ഫിയ പരിചയത്തിലാകുന്നത്.