കാലടിയില്‍ വന്‍ തീപിടിത്തം ; തീ പിടിച്ചത് കിടക്ക കമ്പനിയില്‍

എറണാകുലം : കാലടിയില്‍ വന്‍ തീപിടിത്തം. മരോട്ടിച്ചോടിലെ കിടക്ക നിര്‍മാണ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കെട്ടിടത്തിന് ഉള്ളിലാണ് തീ പിടിത്തം ഉണ്ടായത്. ഞായറാഴ്ച ആയത് കൊണ്ട് ജീവനക്കാര്‍ ഇല്ലായിരുന്നു.