പൊതുജനങ്ങളോടുള്ള പെരുമാറ്റം ; പൊലീസിനെതിരെ വീണ്ടും ഹൈക്കോടതി
കേരളാ പോലീസിന്റെ പൊതുജനങ്ങളോടുളള പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.നേരത്തെ, പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിള്‍ ബെഞ്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എടാ, എടി എന്നൊന്നും ആരെയും വിളിക്കാന്‍ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പൊലീസ് പഴികേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി വീണ്ടും വിമര്‍ശനം ഉന്നയിക്കുന്നത്. കോടതി പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കൊച്ചി സൗത്ത് പൊലീസിന്റെ പൊലീസിന്റെ നടപടി ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുറപ്പാക്കണമെന്ന് സിറ്റി പൊലസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.